/sathyam/media/media_files/2025/12/29/nizanda-2025-12-29-11-01-45.jpg)
മെക്സിക്കോ: ഞായറാഴ്ച തെക്കന്‍ മെക്‌സിക്കോയില്‍ ഒരു ട്രെയിന്‍ പാളം തെറ്റി 13 പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് പസഫിക് സമുദ്രത്തെയും മെക്‌സിക്കോ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന റെയില്‍ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
നിസാണ്ട പട്ടണത്തിന് സമീപം കടന്നുപോകുന്നതിനിടെയാണ് ഇന്റര്‍ഓഷ്യാനിക് ട്രെയിന്‍ പാളം തെറ്റിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്‌സാക്കയെയും വെരാക്രൂസിനെയും ബന്ധിപ്പിക്കുന്ന ട്രെയിനില്‍ 241 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.
98 പേര്‍ക്ക് പരിക്കേറ്റതായും അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു.
നാവികസേന സെക്രട്ടറിയും ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ അണ്ടര്‍സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് സ്ഥലം സന്ദര്‍ശിച്ച് ദുരിതബാധിത കുടുംബങ്ങളെ സഹായിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
അതേസമയം, ഒന്നിലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ഒക്സാക്ക സംസ്ഥാന ഗവര്‍ണര്‍ സലോമന്‍ ജാര ക്രൂസ് പറഞ്ഞു.
രോഗികളുടെ മൊബിലൈസേഷന്‍ പ്രോട്ടോക്കോളുകള്‍ സജീവമായി തുടരുകയാണെന്നും പരിക്കേറ്റ യാത്രക്കാരെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും ജാര പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us