പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് തീരുമാനിച്ച് സൗദി അറേബ്യ. 2002-ലെ അറബ് സമാധാന സംരഭം മുതല്‍ പലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യ ഉറച്ചുനില്‍ക്കുന്നു. പലസ്തീന്‍ രാജ്യം സൃഷ്ടിക്കപ്പെടുകയും സിറിയയുടെ ഗോലാന്‍ പ്രദേശത്തു നിന്ന് ഇസ്രയേല്‍ സേനയെ പിന്‍വലിക്കുകയും ചെയ്യുന്നതുവരെ അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സൗദി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു
ഇസ്രയേല്‍ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൗദി അറേബ്യയുടെ ശക്തമായ നിലപാട്. ഗാസയില്‍ ആക്രമണം ശക്തമാക്കിയതോടെ സൗദി അറേബ്യ ഇസ്രയേലിന്അന്തിമ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 'പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ഇസ്രയേലുമായി ഒരു നയതന്ത്ര ബന്ധവുമില്ല' എന്ന് വ്യക്തമാക്കി.
https://twitter.com/KSAmofaEN/status/1755020860836962666/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1755020860836962666%7Ctwgr%5Ed8c706363edb504dfa45304a8992d0762eaf7996%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thefourthnews.in%2Fworld%2Fsaudi-arabia-says-no-diplomatic-ties-with-israel-unless-palestine-is-recognize