ജയിലിൽക്കഴിയുന്ന നോബൽ സമ്മാനജേതാവും മനുഷ്യാവകാശപ്രവർത്തകയുമായ നർഗീസ് മൊഹമ്മദിയെ ഭരണകൂടം കൊലപ്പെടുത്താൻ സാദ്ധ്യത - നോബൽ കമ്മിറ്റി

New Update
IRANI

ഇറാൻ: ഇറാനിൽ ജയിലിൽക്കഴിയുന്ന നോബൽ സമ്മാനജേതാവും മനുഷ്യാവകാശപ്രവർത്തകയുമായ നർഗീസ് മൊഹമ്മദിയെ ഇറാൻ ഭരണകൂടം കൊലപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് നോർവേയിലെ നോബൽ കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു.

Advertisment

ഇസ്രായേൽ ഇറാൻ സംഘർഷത്തിനുശേഷം രാജ്യമാകമാനം ഇറാൻ നടത്തുന്ന അറസ്റ്റുകളും നടപ്പാക്കിയ 21   പേരുടെ വധശിക്ഷയും ഭരണകൂടത്തിനെതിരായ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണ്. ഇറാൻ ഭരണകൂടത്തിന് തലവേദനയായി മാറിയിരിക്കുന്ന നർഗീസ് മൊഹമ്മദിയെയും വകവരുത്താനുള്ള പദ്ധതികൾ ഭരണകൂടം രഹസ്യമായി അണിയറയിൽ നടത്തുന്നതായി അവരുടെ അഭിഭാഷകർ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് നോബൽ കമ്മിറ്റി അറിയിക്കുന്നു.

ചാരപ്രവർത്തി ആരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ കോടതിവിചാരണ കേവലം 10 മിനിറ്റു കൊണ്ടാണ് പൂർത്തിയായത്. ഇവർക്ക് പ്രതിരോധിക്കാനുള്ള അഭിഭാഷകരെ അനുവദിച്ചില്ല എന്നും ആരോപണമുണ്ട്.

Advertisment