വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ല്‍ മാ​രി ഇ. ​ബ്ര​ൻ​കോ​വ്, ഫ്രെ​ഡ് റാം​സ്ഡെ​ൽ, ഷി​മോ​ൺ സാ​കാ​ഗു​ച്ചി എ​ന്നി​വ​ർക്ക്;​ പു​ര​സ്കാ​രം രോ​ഗ​പ്ര​തി​രോ​ധ​ശേഷിയുമായി ബന്ധപ്പെട്ട ഗ​വേ​ഷ​ണ​ത്തി​ന്

New Update
Nobel_Medicine061025

സ്റ്റോ​ക്ഹോം: 2025ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് മൂ​ന്നു പേ​ർ അ​ര്‍​ഹ​രാ​യി. യു​എ​സ് ഗ​വേ​ഷ​ക​രാ​യ മാ​രി ഇ. ​ബ്ര​ൻ​കോ​വ്, ഫ്രെ​ഡ് റാം​സ്ഡെ​ൽ, ജാ​പ്പ​നീ​സ് ഗ​വേ​ഷ​ക ഷി​മോ​ൺ സാ​കാ​ഗു​ച്ചി എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം.

Advertisment

ശ​രീ​ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​ൽ നി​ന്ന് രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ത​ട​യു​ന്ന പെ​രി​ഫ​റ​ൽ ഇ​മ്യൂ​ൺ ടോ​ള​റ​ൻ​സ് സം​ബ​ന്ധി​ച്ച വ​ഴി​ത്തി​രി​വാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കാ​ണ് നൊ​ബേ​ൽ.


നൊ​ബേ​ല്‍ അ​സം​ബ്ലി​യാ​ണ് പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വാ​ല​ന്‍​ബെ​ര്‍​ഗ്‌​സ​ലേ​നി​ലു​ള്ള ക​രോ​ലി​ന്‍​സ്‌​ക ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.


മേ​രി ഇ. ​ബ്ര​ൺ​കോ​വ് സി​യാ​റ്റി​ലി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​യി​ലെ ഗ​വേ​ഷ​ക​യാ​ണ്. ഫ്രെ​ഡ് റാം​സ്ഡെ​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ സൊ​നോ​മ ബ​യോ​തെ​റാ​പ്യൂ​ട്ടി​ക്സ് സ്ഥാ​പ​ക​നും ഷി​മോ​ൺ സാ​കാ​ഗു​ച്ചി ജ​പ്പാ​നി​ലെ ഒ​സാ​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​നു​മാ​ണ്.

അ​തേ​സ​മ​യം, മ​റ്റു മേ​ഖ​ല​ക​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ഖ്യാ​പി​ക്കും. ചൊ​വ്വാ​ഴ്ച ഭൗ​തി​ക​ശാ​സ്ത്രം, ബു​ധ​നാ​ഴ്ച ര​സ​ത​ന്ത്രം, വ്യാ​ഴാ​ഴ്ച സാ​ഹി​ത്യം, വെ​ള്ളി​യാ​ഴ്ച സ​മാ​ധാ​നം, ശ​നി​യാ​ഴ്ച സാ​മ്പ​ത്തി​ക ശാ​സ്ത്രം എ​ന്നീ നൊ​ബേ​ലു​ക​ളും പ്ര​ഖ്യാ​പി​ക്കും.

സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സ്വ​ര്‍​ണ മെ​ഡ​ല്‍, 13.31 കോ​ടി രൂ​പ​യു​ടെ ചെ​ക്ക് എ​ന്നി​വ​യാ​ണ് പു​ര​സ്‌​കാ​രം നേ​ടി​യ​വ​ര്‍​ക്ക് ല​ഭി​ക്കു​ക.

Advertisment