സാമ്പത്തിക നോബൽ ജോയൽ മോകിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹോവിറ്റ് എന്നിവർക്ക്; പുരസ്കാരം നവീകരണത്തിലൂടെ വളർച്ചയ്ക്ക് വഴിയൊരുക്കിയ ഗവേഷണങ്ങൾക്ക്

New Update
economic-nobel

സ്റ്റോക്ഹോം: 2025ലെ സാമ്പത്തിക നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ജോയൽ മോകിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹോവിറ്റ് എന്നിവരാണ് സാമ്പത്തിക നൊബേൽ പങ്കിട്ടത്. 

Advertisment

നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ച് വിശദീകരിച്ചതാണ് ഇവരെ സാമ്പത്തിക നൊബേലിന് അർഹരാക്കിയതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു. നൊബേൽ പുരസ്കാര പട്ടികയിലെ അവസാനത്തെ ഇനമാണ് സാമ്പത്തിക നൊബേൽ.

സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളർച്ചക്കുള്ള മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിന് സമ്മാനത്തിന്റെ പകുതി ജോയൽ മോകിറിന് നൽകുന്നതായി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പറഞ്ഞു. സമ്മാന തുകയുടെ മറുപകുതിയാണ് ഫിലിപ്പ് അഗിയോണിനും പീറ്റർ ഹോവിറ്റിനും നൽകുക.

സൃഷ്ടിപരമായ നാശത്തിലൂടെ സുസ്ഥിര വളർച്ചയുടെ സിദ്ധാന്തമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.

Advertisment