​ഗാസയിലെ സമാധാനം പലസ്തീനികളേക്കാൾ ആവശ്യം ട്രംപിന്!   2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കാത്തിരിക്കുന്ന ട്രംപിനെ "സമാധാനത്തിൻ്റെ പ്രസിഡൻ്റ്" എന്ന് വിശേഷിപ്പിച്ച് വൈറ്റ്ഹൗസ്

ഗാസ കരാറിൻ്റെ ആദ്യ ഘട്ടം ഇസ്രായേലും ഹമാസും അംഗീകരിച്ചതിന് പിന്നാലെ വൈറ്റ് ഹൗസ് ട്രംപിനെ "സമാധാന പ്രസിഡന്റ്" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വൈറ്റ്ഹൗസിന്റെ ട്വീറ്റ്

New Update
trump

വാഷിങ്ടൺ:  2025 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കാത്തിരിക്കുന്ന ട്രംപിനെ സമാധാനത്തിൻ്റെ പ്രസിഡൻ്റ് എന്ന് വിശേഷിപ്പിച്ച് വൈറ്റ്ഹൗസ്.

Advertisment

ഗാസ കരാറിൻ്റെ ആദ്യ ഘട്ടം ഇസ്രായേലും ഹമാസും അംഗീകരിച്ചതിന് പിന്നാലെ വൈറ്റ് ഹൗസ് ട്രംപിനെ "സമാധാന പ്രസിഡന്റ്" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വൈറ്റ്ഹൗസിന്റെ ട്വീറ്റ്. 

മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന നാല് ദിവസത്തെ സംഘർഷം ഉൾപ്പെടെ ഏഴ് യുദ്ധങ്ങളിൽ സമാധാന നിർമ്മാതാവായി പ്രവർത്തിച്ചതായി ട്രംപ് സ്വയം അവകാശപ്പെട്ടിട്ടുണ്ട്, എന്നാൽ ഇന്ത്യ  ഇത് പലതവണ തള്ളിക്കളയുകയും ചെയ്തു.

കൂടാതെ, അസർബൈജാൻ, അർമേനിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്തതോടെ താൻ തന്നെയാണ് സമാധാനത്തിന്റെ ദൂതൻ എന്നാണ് ട്രംപ് സ്വയം വിലയിരുത്തുന്നത്. 

"എനിക്കറിയില്ല... ഏഴ് യുദ്ധങ്ങൾ ഞങ്ങൾ ഒത്തുതീർപ്പാക്കിയെന്ന് മാർക്കോ നിങ്ങളോട് പറയും. എട്ടാമത്തേത് കൂടി ഒത്തുതീർപ്പാക്കാൻ ഞങ്ങൾ അടുത്തിരിക്കുന്നു. റഷ്യയിലെ സ്ഥിതി ഞങ്ങൾ പരിഹരിക്കുമെന്ന് ഞാൻ കരുതുന്നു... ചരിത്രത്തിൽ ആരും അത്രയധികം ഒത്തുതീർപ്പാക്കിയിട്ടില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ, എനിക്ക് സമാധാന നൊബേൽ നൽകാതിരിക്കാൻ ഒരു കാരണം അവർ കണ്ടെത്തിയേക്കാം," അദ്ദേഹം പറഞ്ഞു. 

Advertisment