സമാധാനത്തിനുള്ള നൊബേൽ കിട്ടിയില്ലെന്നു കരുതി അദ്ദേഹം സമാധാന പാതയിൽ നിന്ന് മാറില്ല, ട്രംപിന് നൊബേൽ നിഷേധിക്കപ്പെട്ടതിൽ വൈറ്റ് ഹൗസിന്റെ നിരാശയോടെയുള്ള പ്രതികരണം

നൊബേൽ സമ്മാനം കിട്ടിയില്ലെന്ന്പ്ര കരുതി സിഡന്റ് ട്രംപ് സമാധാന കരാറുകൾ ഉണ്ടാക്കുന്നതും, യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതും, ജീവൻ രക്ഷിക്കുന്നതും തുടരുമെന്നും വൈറ്റ്ഹൗസ്

New Update
I shouldn’t have left White House, Trump says on 2020 election

വാഷിം​ഗ്ടൺ:  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പകരം വെനിസ്വേലൻ നേതാവിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാനുള്ള സമിതിയുടെ തീരുമാനത്തെ വിമർശിച്ച് വൈറ്റ് ഹൗസ്.

Advertisment

സമാധാനത്തിന് മുകളിൽ രാഷ്ട്രീയം സ്ഥാപിക്കുമെന്ന് നോബൽ കമ്മിറ്റി ഇതിലൂടെ തെളിയിച്ചുവെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു. മരിയ കൊറീന മചാഡോയ്ക്കാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം. 

നൊബേൽ സമ്മാനം കിട്ടിയില്ലെന്ന്പ്ര കരുതി സിഡന്റ് ട്രംപ് സമാധാന കരാറുകൾ ഉണ്ടാക്കുന്നതും, യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതും, ജീവൻ രക്ഷിക്കുന്നതും തുടരുമെന്നും വൈറ്റ്ഹൗസ് പറയുന്നു.. അദ്ദേഹത്തിന് മനുഷ്യസ്‌നേഹിയുടെ ഹൃദയമുണ്ട്, തന്റെ ഇച്ഛാശക്തിയുടെ ശക്തിയാൽ പർവതങ്ങളെ പോലും ചലിപ്പിക്കാൻ കഴിയുന്ന അദ്ദേഹത്തെപ്പോലെ മറ്റാരും ഉണ്ടാകില്ല," വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.


നൊബേൽ തീരുമാനത്തെക്കുറിച്ച് ട്രംപ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ ഗാസ കരാർ ആഘോഷിക്കുന്ന പിന്തുണക്കാരുടെ മൂന്ന് വീഡിയോകൾ വെള്ളിയാഴ്ച രാവിലെ അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. 

Advertisment