അമേരിക്കൻ നീക്കത്തിന് പിന്നാലെ ഉത്തരകൊറിയൻ മിസൈൽ വർഷം. മഡൂറോയെ പിടിച്ചതിൽ കടുത്ത പ്രതികരണവും. 'അധിനിവേശം അംഗീകരിക്കില്ല'

വാഷിംഗ്ടണിന്‍റെ 'ക്രൂരവും കിരാതവുമായ സ്വഭാവമാണ്' ഇതിലൂടെ ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുന്നതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. 

New Update
edf1ecbe-43da-4eca-b88a-7316e8142d51

പ്യോങ്‍യാങ്: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് ഉത്തര കൊറിയ.

Advertisment

അമേരിക്കയുടേത് ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള ഏറ്റവും ഗുരുതരമായ ലംഘനമാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രസ്താവിച്ചു. 

വാഷിംഗ്ടണിന്‍റെ 'ക്രൂരവും കിരാതവുമായ സ്വഭാവമാണ്' ഇതിലൂടെ ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുന്നതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. 

അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഇത്തരം അധിനിവേശ നടപടികൾ അംഗീകരിക്കാനാവില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

Advertisment