ഇറാന്റെ ആണവമോഹം തടയണം; യുദ്ധം അവസാനിപ്പിക്കാൻ സംയുക്ത നീക്കവുമായി കാനഡയും ഓസ്‌ട്രേലിയയും

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാതെ മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം സാധ്യമല്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി

New Update
Untitled

മെല്‍ബണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍, യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് കാനഡയും ഓസ്ട്രേലിയയും.

Advertisment

ഇറാന്‍ ആണവായുധം നേടുന്നത് തടയണമെന്നും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാതെ മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം സാധ്യമല്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്ന ചര്‍ച്ചകള്‍ ഈ ലക്ഷ്യത്തിലൂന്നിയാകണം.


ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ ഗള്‍ഫ് രാജ്യങ്ങള്‍ കാട്ടുന്ന സംയമനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


യുദ്ധം വ്യാപിക്കുകയാണെങ്കില്‍ സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് സൈനിക നീക്കം നടത്തുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് കാനഡ സൂചന നല്‍കി. 'സഖ്യകക്ഷികള്‍ക്കൊപ്പം ഞങ്ങള്‍ ഉറച്ചുനില്‍ക്കും,' മാര്‍ക്ക് കാര്‍ണി പറഞ്ഞു.

ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം ഓസ്ട്രേലിയയിലെത്തിയ മാര്‍ക്ക് കാര്‍ണി, ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. ജിസിസി രാജ്യങ്ങളെ സമാധാന ചര്‍ച്ചകളില്‍ സജീവമായി ഉള്‍പ്പെടുത്തണമെന്നാണ് കാനഡയുടെയും ഓസ്ട്രേലിയയുടെയും നിലപാട്. വെള്ളിയാഴ്ച അദ്ദേഹം ജപ്പാനിലേക്ക് തിരിക്കും.

Advertisment