ആണവ പരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനുമുണ്ട്, ഇന്ത്യ പാകിസ്താനുമായി യുദ്ധത്തിന് പോയാൽ നിരവധി പേർ മരിച്ചു വീഴുമായിരുന്നു.. ഇന്ത്യയെ താഴ്ത്തികെട്ടി ട്രംപിന്റെ പ്രസ്താവന

ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്

New Update
trump

വാഷിം​ഗ്ടൺ:  ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

Advertisment

റഷ്യ , ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും ആണവപരീക്ഷണം നടത്തുന്നുണ്ട്.

എന്നാൽ പരീക്ഷണം നടത്തുന്നതിനെ കുറിച്ച് റഷ്യയും ചൈനയും പറയുന്നില്ലെന്ന് ട്രംപ് പറഞ്ഞു.

pakistan

ആണവ പരീക്ഷണങ്ങളിൽ മറ്റു  രാജ്യങ്ങൾ സജീവമായതിനാൽ അമേരിക്ക ആണവ പരീക്ഷണങ്ങൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. 

സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. 33 വർഷത്തെ മൊറട്ടോറിയത്തിന് ശേഷം അമേരിക്കൻ സേനകൾക്ക് ആണവായുധങ്ങൾ പരീക്ഷിക്കാൻ ഉത്തരവിട്ടതിനെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപിന്റെ പരാമർശം.

“ഇന്ത്യ പാകിസ്താനുമായി ഒരു ആണവയുദ്ധം നടത്താൻ പോകുകയായിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുമായിരുന്നു. അതൊരു മോശം യുദ്ധമാകുമായിരുന്നു."

'എല്ലായിടത്തും വിമാനങ്ങൾ വെടിവച്ചിട്ടു. നിങ്ങൾ യുദ്ധം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് യുഎസുമായി ഒരു ഇടപാടും നടത്താൻ കഴിയില്ലെന്ന് ഞാൻ ഇരുവരോടും പറഞ്ഞു,” ട്രംപ് പറഞ്ഞു. 

Advertisment