സുപ്രധാന വ്യോമകേന്ദ്രങ്ങളിലെ കേടുപാടുകൾ തീർക്കാൻ കഴിയാതെ പാകിസ്ഥാൻ

നൂര്‍ ഖാന്‍ എയര്‍ബേസില്‍ പാകിസ്ഥാന്‍ ഒരു പുതിയ സൗകര്യം നിര്‍മ്മിച്ചതായി തോന്നുന്നതായി ഡാമിയന്‍ സൈമണ്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

New Update
Untitled

ഡല്‍ഹി: ഓപറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയിട്ട് ആറ് മാസത്തിലേറെയായി. എന്നാല്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ പാകിസ്ഥാന്‍  ഇപ്പോഴും പാടുപെടുകയാണെന്ന് റിപ്പോര്‍ട്ട്. 

Advertisment

ഓപ്പറേഷന്‍ സിന്ദൂറിനിടെ കിരാന ഹില്‍സിലെ പാകിസ്ഥാന്റെ ആണവായുധ ഡിപ്പോയില്‍ ഇന്ത്യ ആക്രമണം നടത്തിയതായി ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് വിദഗ്ദ്ധന്‍ ഡാമിയന്‍ സൈമണാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. 


ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ സേന ലക്ഷ്യമിട്ട സ്ഥലങ്ങളിലൊന്നായ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസില്‍ പുതിയ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ ആരംഭിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നതായി സൈമണ്‍ എക്സിലെ സമീപകാല പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു.


'2025 മെയ് മാസത്തിലെ സംഘര്‍ഷത്തില്‍ ഇന്ത്യ ലക്ഷ്യമിട്ട സ്ഥലത്ത്, നൂര്‍ ഖാന്‍ എയര്‍ബേസില്‍ പാകിസ്ഥാന്‍ ഒരു പുതിയ സൗകര്യം നിര്‍മ്മിച്ചതായി തോന്നുന്നതായി ഡാമിയന്‍ സൈമണ്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

വടക്കന്‍ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളത്തില്‍, ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ഹാംഗറിന്റെ അറ്റകുറ്റപ്പണികള്‍ ഇപ്പോഴും നടന്നുവരികയാണ്.

Advertisment