ഇ-കോളി പൊട്ടിപ്പുറപ്പെടാന്‍ കാരണമായത് മക്ഡൊണാള്‍ഡ് ബര്‍ഗറുകളിലെ ഉള്ളി: യുഎസ് പബ്ലിക് ഹെല്‍ത്ത് ബോഡി

അരിഞ്ഞ ഉള്ളിയാണ് അണുബാധയുടെ ഉറവിടമെന്ന് സംശയിക്കുന്നതായി സിഡിസി വ്യക്തമാക്കി.

New Update
Onions on McDonald's burgers may have caused E Coli outbreak

യുഎസ്: മക്‌ഡൊണാള്‍ഡിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറുകള്‍ കഴിച്ചവരില്‍ ഇ-കോളി പടര്‍ന്നു പിടിക്കാന്‍ കാരണമായത് ബര്‍ഗറുകളിലും മറ്റ് മെനു ഇനങ്ങളിലും വിളമ്പിയ ഉള്ളിയാണെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട്.

Advertisment

അരിഞ്ഞ ഉള്ളിയാണ് അണുബാധയുടെ ഉറവിടമെന്ന് സംശയിക്കുന്നതായി സിഡിസി വ്യക്തമാക്കി.

യുഎസ്എയിലെ കൊളറാഡോ, അയോവ, കന്‍സാസ്, മിസോറി, മൊണ്ടാന, നെബ്രാസ്‌ക, ഒറിഗോണ്‍, യൂട്ടാ, വിസ്‌കോണ്‍സിന്‍, വ്യോമിംഗ് എന്നിവിടങ്ങളിലാണ് അണുബാധ റിപ്പോര്‍ട്ട് ചെയ്തത്. 

മക്‌ഡൊണാള്‍ഡിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. വിവിധയിടങ്ങളിലെ പത്തോളം ആശുപത്രികള്‍ അമ്പതോളം പേര്‍ ചികിത്സയിലുണ്ടെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

 

 

Advertisment