/sathyam/media/media_files/2025/10/26/pakkistan-manthri-2025-10-26-17-06-53.jpg)
കാബൂൾ: പാകിസ്ഥാനും താലിബാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ തുർക്കിയിലേ ഇസ്‌താംബുളിൽ ആരംഭിച്ച പാകിസ്ഥാൻ - താലിബാൻ ചർച്ചകളിൽ തങ്ങൾ ആഗ്രഹിക്കുന്ന സമാധാനം ഉറപ്പുനൽകാൻ താലിബാൻ തയ്യാറാകുന്നില്ലെങ്കിൽ യുദ്ധം ഉറപ്പാണെന്ന് പാക്കിസ്ഥാൻ രക്ഷാമന്ത്രി ക്വഅജാ ആസിഫ് വ്യക്തമാക്കിയിരിക്കുകയാണ്
"തുർക്കിയിലേ ഇസ്‌താംബുളിൽ ഇന്നലെ മുതൽ ആരംഭിച്ച പാകിസ്ഥാൻ - താലിബാൻ ചർച്ചകളിൽ ഞങ്ങൾ ആഗ്രഹിക്കുന്ന സമാധാനം ഉറപ്പുനൽകാൻ താലിബാൻ തയ്യാറാകുന്നില്ലെങ്കിൽ അവരുമായി ഒരു തുറന്ന യുദ്ധം ഉറപ്പായും ഞങ്ങൾ നടത്താൻ നിർബന്ധിതരാകും.
കഴിഞ്ഞ 40 വർഷങ്ങളായി ഞങ്ങൾ അവരെ സംര ക്ഷിക്കുന്നു,പിന്തുണയ്ക്കുന്നു. ഏതാണ്ട് 40 ലക്ഷം അഫ്‌ഗാനികൾ ഇപ്പോഴും പാക്കിസ്ഥാനിൽ കഴി യുന്നുണ്ട്. ഇപ്പോഴുള്ള താലിബാൻ നേതാക്കളിൽ മിക്കവരും ജനിച്ചതും പഠിച്ചുവളർന്നതും പാക്കി സ്ഥാനിലാണ്.
ഖത്തറും തുർക്കിയും വളരെ ആത്മാർത്ഥമായാണ് ഒത്തുതീർപ്പു ചർച്ചകൾ നടത്തുന്നത്. നിർണ്ണയം കൈക്കൊള്ളേണ്ടത് താലിബാനാണ് " പാക്കിസ്ഥാൻ രക്ഷാമന്ത്രി ക്വഅജാ ആസിഫ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us