ഓറെബ്രോ: സ്വീഡനിലെ ഓറെബ്രോയിൽ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടതായി വിവരം.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അക്രമി സ്വയം ജീവനൊടുക്കിയെന്നാണ് സൂചന. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടിയേറ്റക്കാരും പ്രാഥമിക വിദ്യാഭ്യാസം നേടാത്തതും ഉന്നത വിദ്യാഭ്യാസത്തിനുള്ള ഗ്രേഡുകൾ ഇല്ലാത്തതുമായ ആളുകൾ പഠിക്കുന്ന ക്യാമ്പസ് റിസ്‌ബെര്‍ഗ്‌സ്‌കയിലാണ് വെടിവയ്പുണ്ടായത്.
2000 ഓളം വിദ്യാർഥികൾ പഠിക്കുന്ന ക്യാമ്പസിലാണ് ആക്രമണം ഉണ്ടായത്. ആക്രമത്തെ പ്രധാനമന്ത്രി അപലപിച്ചു.
അക്രമിക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അറിയുന്നത്. എന്നാൽ ആക്രമണ ലക്ഷ്യം വ്യക്തമല്ല.