Advertisment

മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുൻ ഗവർണർ

മുൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർണി, ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
mark antony11

 ഒട്ടാവ: മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറൽ പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർണി, ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്.

Advertisment

ലിബറൽ പാർട്ടിയിലെ 86 ശതമാനത്തോളം പേരും കാർണിയെ പിന്തുണച്ചു. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാർണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻറെയും ബാങ്ക് ഓഫ് കാനഡയുടെയും മുൻ ഗവർണറായിരുന്നു.

Advertisment