ഒട്ടവ: ചരിത്ര നേട്ടം സമ്മാനിച്ച്, കേരളത്തിന് അഭിമാനമായി മാറി ചിത്ര കെ മേനോൻ. മിസ് നോർത്ത് അമേരിക്ക 2025 മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയതോടെയാണ് പുതിയ ചരിത്രം ചിത്ര കെ മേനോനെ തേടിയെത്തിയത്.
മിസ് നോർത്ത് അമേരിക്കൻ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആകുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് ചിത്ര സ്വന്തമാക്കിയിരിക്കുന്നത്
/filters:format(webp)/sathyam/media/media_files/2025/07/29/images1477-2025-07-29-01-16-04.jpg)
വടക്കെ അമേരിക്കയിലെ വിവധ ഇടങ്ങളിൽ നിന്നായി 37 ൽ പരം മത്സരാർത്ഥികളാണ് മിസ്സ് നോർത്ത് അമേരിക്ക മത്സരത്തിൽ പങ്കെടുത്തത്.
മലയാളി മാധ്യമ പ്രവർത്തകയും ഗോബൽ മലയാളി പ്രസ്ക്ലബ് ജോയിന്റ് സെക്രട്ടറിയുമാണ് ചിത്ര കെ. മേനോൻ.
നിലവിൽ മോൺട്രിയലിൽ പത്രപ്രവർത്തകയായും അഭിഭാഷകയായും സേവനം അനുഷ്ടിച്ചുവരുകയാണ് ചിത്ര. മാലയാള മനോരമ കോഴിക്കോട് ബ്യൂറോയിൽ കുറെ കാലം ജോലി നോക്കിയിരുന്നു.
/sathyam/media/post_attachments/1eaf7dbb-5c2.jpg)
മിസിസ് കാനഡ ഇൻകോർപ്പറേറ്റഡിന്റെ ആതിഥേയത്വത്തിൽ നടന്ന മിസ് നോർത്ത് അമേരിക്ക 2025 മത്സരത്തിൽ ഫസ്റ്റ് റണ്ണർ-അപ്പ് എന്ന അഭിമാന നേട്ടമാണ് ചിത്ര സ്വന്തമാക്കിയത്.
ജമൈക്കൻ-കനേഡിയൻ വംശജയായ ടീഷ ലീക്കാണ് കിരീടം. അഫ്ഗാൻ-കനേഡിയൻ വംശജയായ സുരയ്യ തബേഷ് രണ്ടാം റണ്ണർഅപ്പായി തിരഞ്ഞെടുക്കപ്പെട്ടു. എട്ടു വർഷം മുമ്പാണ് ചിത്ര കാനഡയിലേക്കെത്തുന്നത്.
സ്പോൺസർമാരില്ലാതെയാണ് ചിത്ര മത്സരത്തിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ മത്സരത്തിലുടനീളം അനുഭവിച്ച ബുദ്ധിമുട്ടുകളത്രയും കൈവരിച്ച നേട്ടത്തോടെ മധുരമായി മാറി.
/sathyam/media/post_attachments/1d3f0eb9-915.jpg)
ലക്ഷ്യബോധം, സ്ഥിരോത്സാഹം, സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള അശ്രാന്ത പരിശ്രമം എന്നിവയാണ് തന്നെ വിജയ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് ചിത്ര മാധ്യമങ്ങളോട് വ്യക്തമാക്കി.
“ഞാൻ പൊരുതിയ എല്ലാ അദൃശ്യ പോരാട്ടങ്ങളെയും ഞാൻ ഉപേക്ഷിക്കാൻ വിസമ്മതിച്ച എല്ലാ സ്വപ്നങ്ങളെയും ഈ കിരീടം ആദരിക്കുന്നു,” എന്ന് അഭിമാന നേട്ടതിനു പിന്നാലെ ചിത്ര പറഞ്ഞു.
ചിത്രയുടെ ഈ നേട്ടം വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ്.
/sathyam/media/post_attachments/d7fec42e-bde.jpg)
എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ സ്വപ്നങ്ങളെ പിന്തുടർന്ന് വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ സ്ത്രീകൾക്ക് ഈ വിജയം ശക്തമായ മുന്നേറ്റമാണ് അവർക്ക് പകർന്നു നൽകുന്നത്. മിസ് കാനഡ 2024 ൽ രണ്ടാം റണ്ണർഅപ്പായിരുന്നു ചിത്ര കെ മേനോൻ.