അബുജ: വടക്കന്‍ നൈജീരിയയിലെ നൈജര്‍ നദിയില്‍ ബോട്ട് മറിഞ്ഞ് അപകടം. നൂറോളം യാത്രക്കാരെ കാണാതായി. അപകടത്തില്‍ 8 പേര് മരിച്ചു. യാത്രക്കാരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്.
കോഗിയില്നിന്ന് നൈജറിലേക്ക് പുറപ്പെട്ട ബോട്ട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ ഇരുന്നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമിത ഭാരത്താല്‍ ബോട്ട് മറിഞ്ഞതാണെന്നാണ് നിഗമനം.