/sathyam/media/media_files/2025/08/29/paethongtarn-shinawatra-2025-08-29-18-13-18.webp)
ബാങ്കോക്ക്: കംബോഡിയന്‍ നേതാവുമായുള്ള ഫോണ്‍ സംഭാഷണത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ തായ്‌ലന്റ് പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്രയെ (38) ഭരണഘടനാ കോടതി പുറത്താക്കി. പയേതുങ്താന്‍ ധാര്‍മികത ലംഘിച്ചെന്ന് കോടതി വിലയിരുത്തി.
പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചില്ല. രാജ്യത്തേക്കാള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന നല്‍കിയതെന്ന് കോടതി വിധിയില്‍ പറഞ്ഞു.
ഭരണഘടനാ കോടതിയിലെ 9 ജഡ്ജിമാരില്‍ 6 പേര്‍ പയേതുങ്താനെതിരെ വോട്ടു ചെയ്തു. കോടതി വിധി അംഗീകരിക്കുന്നതായി പയേതുങ്താന്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ നേരത്തെ ഭരണഘടനാ കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂണ്‍ 15നു പയേതുങ്താന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കംബോഡിയന്‍ സെനറ്റ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ഹുന്‍ സായെനിനെ 'അങ്കിള്‍' എന്നു വിളിച്ചു പ്രീണിപ്പിക്കാന്‍ ശ്രമിച്ചതും തായ് സൈനിക ജനറലിനെപ്പറ്റി മതിപ്പില്ലാതെ സംസാരിച്ചതുമാണു വിവാദമായത്.