പാക്-അഫ്​ഗാൻ ഏറ്റുമുട്ടൽ: 200 അഫ്​ഗാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് പാക് ഭരണകൂടം

പാക്-അഫ്ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാക് സൈനികരും ഇരുന്നൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാക് ഭരണകൂടം

New Update
pakistan

ഇസ്‍ലാമാബാദ് : പാക്-അഫ്ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാക് സൈനികരും ഇരുന്നൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാക് ഭരണകൂടം.

Advertisment

 അതിർത്തി പ്രദേശങ്ങളിൽ അഫ്ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക് മറുപടിയായി 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക് സൈന്യം അറിയിച്ചു.

Untitled

 58 പാക് സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി താലിബാൻ അവകാശപ്പെടുമ്പോഴാണ് പാക് സൈന്യം പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്

സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാകിസ്ഥാൻ അടയ്ക്കുകയും ചെയ്തു. അതേസമയം, പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പാണ് താലിബാൻ നൽകിയിരിക്കുന്നത്.

Advertisment