ഡല്‍ഹി: ഈഫല്‍ ടവറിന് നേരെ പറക്കുന്ന വിമാനത്തിന്റെ ചിത്രം സഹിതം പാരീസിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ പരസ്യം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പരസ്യത്തെ ചൊല്ലി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഫ്രാന്‍സിലേക്കുള്ള തങ്ങളുടെ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതായാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) പ്രഖ്യാപനം. ട്വിറ്ററില്‍ പിഐഎ പോസ്റ്റ് ചെയ്ത പരസ്യത്തില്‍ ഈഫല്‍ ടവറിലേക്ക് ഒരു വിമാനം പോകുന്നതായി കാണാം.
ഫോട്ടോയില്‍ 'പാരീസ്, ഞങ്ങള്‍ വരുന്നു' എന്ന് എഴുതിയിട്ടുണ്ട്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതിനുശേഷം, 1979 ലെ പിഐഎയുടെ മറ്റൊരു പരസ്യവുമായി ആളുകള്‍ ഇതിനെ താരതമ്യം ചെയ്യാന്‍ തുടങ്ങി
അതില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഇരട്ട ഗോപുരങ്ങളില്‍ പിഐഎയുടെ ഒരു വിമാനം കാണാം. ഈ കെട്ടിടങ്ങള്‍ പിന്നീട് ഭീകരാക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടിരുന്നു. അതില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
'നിങ്ങള്‍ വിവരമാണോ അതോ മുന്നറിയിപ്പ് നല്‍കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതൊരു പരസ്യമല്ല, ഭീഷണിയാണെന്ന് മറ്റൊരാള്‍ കുറിച്ചു
ഇസ്ലാമാബാദിനും പാരീസിനും ഇടയിലുള്ള വിമാനങ്ങള്‍ 2025 ജനുവരി 10 മുതല്‍ പുനരാരംഭിക്കും എന്നാണ് പരസ്യം.
മറ്റൊരു പോസ്റ്റില്‍, വിമാനങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയും പ്രവര്‍ത്തിക്കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.