കറാച്ചി പാകിസ്ഥാന്റെ വരുമാന യന്ത്രമാണ്; എന്നാല്‍ 15 വര്‍ഷമായി കറാച്ചിയില്‍ ശുദ്ധജലമില്ല, ഇനി വെളളമെത്തിയാല്‍ ടാങ്കര്‍ മാഫിയ ഇവ പൂഴ്ത്തി കറാച്ചിയിലെ ജനങ്ങള്‍ക്ക് വില്‍ക്കും; ഇന്ത്യ ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ പാകിസ്ഥാനില്‍ കുട്ടികള്‍ ഓടയില്‍ വീണ് മരിക്കുന്നുവെന്ന് പാക് നേതാവ്

'' 48,000 സ്‌കൂളുകളുണ്ട് നമുക്ക്. പക്ഷേ ഇതില്‍ 11,000ഉം 'പ്രേത സ്‌കൂളുകളെ'ന്നാണ് അറിയപ്പെടുന്നത്. കാരണം അവിടെ കുട്ടികളില്ല. സിന്ധില്‍ 70 ലക്ഷം കുട്ടികളാണ് സ്‌കൂളില്‍ പോകാത്തത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
pak Untitled.09.jpg

ഇസ്ലാമാബാദ്: ഇന്ത്യയുടെ നേട്ടങ്ങളും പാകിസ്ഥാനിലെ അപകടമായ സാഹചര്യവും താരതമ്യം ചെയ്ത് മുത്തഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്‍ നേതാവ് സയ്യിദ് മുസ്തഫ കമാല്‍. ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചൂണ്ടിക്കാണിച്ചാണ് മുസ്തഫ കമാലിലന്റെ വിമര്‍ശനം.

Advertisment

''കറാച്ചി പാകിസ്ഥാന്റെ വരുമാന യന്ത്രമാണ്. പാകിസ്ഥാനിലെ രണ്ട് തുറമുഖങ്ങളും കറാച്ചിയിലാണ്. പാകിസ്ഥാന്റെ കവാടമാണ് കറാച്ചി. എന്നാല്‍ 15 വര്‍ഷമായി കറാച്ചിയില്‍ ശുദ്ധജലമില്ല.

ഇനി വെളള്‌മെത്തിയാല്‍ ടാങ്കര്‍ മാഫിയ ഇവ പൂഴ്ത്തി കറാച്ചിയിലെ ജനങ്ങള്‍ക്ക് വില്‍ക്കും. ലോകം ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ പാകിസ്ഥാനില്‍ കുട്ടികള്‍ ഓടയില്‍ വീണ് മരിക്കുന്നുവെന്നും'' പാക് നാഷണല്‍ അസംബ്ലിയില്‍ മുസ്തഫ കമാല്‍ പറഞ്ഞു.

'' 48,000 സ്‌കൂളുകളുണ്ട് നമുക്ക്. പക്ഷേ ഇതില്‍ 11,000ഉം 'പ്രേത സ്‌കൂളുകളെ'ന്നാണ് അറിയപ്പെടുന്നത്. കാരണം അവിടെ കുട്ടികളില്ല. സിന്ധില്‍ 70 ലക്ഷം കുട്ടികളാണ് സ്‌കൂളില്‍ പോകാത്തത്.

രാജ്യത്ത് മുഴുവനാകട്ടെ, 2,62,00,000 കുട്ടികളുണ്ട് സ്‌കൂളില്‍ പോകാതെ. ഇതൊക്കെ ആലോചിച്ചാല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉറക്കം കിട്ടില്ല'. മുസ്തഫ കമാല്‍ പറഞ്ഞു.