പാകിസ്ഥാനിലെ ക്വറ്റയിൽ സൈനിക താവളത്തിന് നേരെ ചാവേർ ആക്രമണം; പത്ത് പേർ മരിച്ചു

ബലൂചിസ്ഥാന്‍ ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കക്കറും ആരോഗ്യ സെക്രട്ടറി മുജീബ്-ഉര്‍-റഹ്‌മാനും സിവില്‍ ഹോസ്പിറ്റല്‍ ക്വറ്റ, ബിഎംസി ഹോസ്പിറ്റല്‍, ട്രോമ സെന്റര്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

New Update
Untitled

ക്വറ്റ: കിഴക്കന്‍ ക്വറ്റയിലെ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ആസ്ഥാനത്തിന് സമീപം വന്‍ സ്‌ഫോടനം. സ്‌ഫോടനവും തുടര്‍ന്ന് വെടിവയ്പ്പും ഉണ്ടായി. 

Advertisment

സെന്‍സിറ്റീവ് പ്രദേശമായി കണക്കാക്കപ്പെടുന്ന മോഡല്‍ ടൗണിലും പരിസര പ്രദേശങ്ങളിലും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ തകര്‍ന്നു. പത്ത് പേര്‍ മരിക്കുകയും 32  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ബലൂചിസ്ഥാന്‍ ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കക്കറും ആരോഗ്യ സെക്രട്ടറി മുജീബ്-ഉര്‍-റഹ്‌മാനും സിവില്‍ ഹോസ്പിറ്റല്‍ ക്വറ്റ, ബിഎംസി ഹോസ്പിറ്റല്‍, ട്രോമ സെന്റര്‍ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കണ്‍സള്‍ട്ടന്റുകള്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, സ്റ്റാഫ് നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ഡ്യൂട്ടിയിലുണ്ട്. പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും ക്വറ്റയിലെ സിവില്‍ ആശുപത്രിയിലേക്ക് അയച്ചതായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.

Advertisment