/sathyam/media/media_files/2025/10/05/untitled-2025-10-05-13-39-58.jpg)
ഡല്‍ഹി: ഇന്ത്യന്‍ പൗരത്വം തേടുന്നില്ലെന്ന് വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് (പിസിബി) വിവേചനം നേരിട്ടിട്ടുണ്ടെന്ന് കനേരിയ പലതവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. പാകിസ്ഥാന്‍ തന്റെ 'ജന്മഭൂമി'യാണെന്നും ഇന്ത്യ തന്റെ 'മാതൃഭൂമി'യാണെന്നും മുന്‍ ക്രിക്കറ്റ് താരം പറഞ്ഞു.
'അടുത്തിടെ, പലരും എന്നെ ചോദ്യം ചെയ്യുന്നത് ഞാന്‍ കണ്ടു, ഞാന്‍ പാകിസ്ഥാനെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണെന്നും, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഞാന്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ചോദിക്കുന്നു, ചിലര്‍ ഇതെല്ലാം ഞാന്‍ ഭാരതീയ പൗരത്വത്തിനു വേണ്ടിയാണെന്ന് പോലും ആരോപിക്കുന്നു. രേഖകള്‍ നേരെയാക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം എക്‌സില്‍ കുറിച്ചു.
പിസിബിയില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 'പാകിസ്ഥാനില്‍ നിന്നും അവിടുത്തെ ജനങ്ങളില്‍ നിന്നും, എല്ലാറ്റിനുമുപരി, അവാമിന്റെ സ്‌നേഹം എനിക്ക് ധാരാളം ലഭിച്ചു.
എന്നാല്‍ ആ സ്‌നേഹത്തോടൊപ്പം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ ഉള്‍പ്പെടെ പാകിസ്ഥാന്‍ അധികാരികളില്‍ നിന്നും പിസിബിയില്‍ നിന്നും ആഴത്തിലുള്ള വിവേചനവും ഞാന്‍ നേരിട്ടു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് കനേരിയ ഇന്ത്യന്‍ പൗരത്വത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി. 'ഭാരതത്തെയും അതിന്റെ പൗരത്വത്തെയും കുറിച്ച് ഞാന്‍ വ്യക്തമായി പറയാം. പാകിസ്ഥാന്‍ എന്റെ ജന്മഭൂമിയായിരിക്കാം, പക്ഷേ എന്റെ പൂര്‍വ്വികരുടെ നാടായ ഭാരതം എന്റെ മാതൃഭൂമിയാണ്.
എനിക്ക് ഭാരതം ഒരു ക്ഷേത്രം പോലെയാണ്. നിലവില്‍, ഭാരതീയ പൗരത്വം തേടാന്‍ എനിക്ക് പദ്ധതിയില്ല. ഭാവിയില്‍ എന്നെപ്പോലുള്ള ആരെങ്കിലും അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചാല്‍, ഞങ്ങളെപ്പോലുള്ള ആളുകള്‍ക്കായി സിഎഎ ഇതിനകം തന്നെ നിലവിലുണ്ട്.