പാക്-അഫ്ഗാൻ സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണം ഇന്ത്യയല്ല; കാരണം പാകിസ്ഥാനിൽ നിന്നുള്ള യുഎസ് ഡ്രോൺ ആക്രമണം

ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് കാരണം ഇന്ത്യയുടെ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ പ്രതിനിധികളാണെന്ന് പാകിസ്ഥാന്‍

New Update
Untitled

കാബൂള്‍: ഖത്തറും തുര്‍ക്കിയും മധ്യസ്ഥത വഹിച്ച അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ നാല് ദിവസത്തിന് ശേഷം ഉടമ്പടിയില്ലാതെ അവസാനിച്ചു.

Advertisment

സെപ്റ്റംബറിലും ഒക്ടോബറിലുമായി നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട അടുത്തിടെ നടന്ന യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ദുര്‍ബലമായ വെടിനിര്‍ത്തല്‍ കണക്കിലെടുക്കുമ്പോള്‍ ഈ ചര്‍ച്ചകള്‍ നിര്‍ണ്ണായകമായിരുന്നു.


ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് കാരണം ഇന്ത്യയുടെ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ പ്രതിനിധികളാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചെങ്കിലും, ഇസ്ലാമാബാദിന്റെ ആവശ്യങ്ങളും അഫ്ഗാന്‍ വ്യോമാതിര്‍ത്തിയില്‍ നടക്കുന്ന യുഎസ് ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാനുള്ള പാകിസ്ഥാന്റെ നിസ്സഹായതയുമാണ് യഥാര്‍ത്ഥ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാകിസ്ഥാന്‍ അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നത് അവസാനിപ്പിക്കുകയും ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുകയും ചെയ്താല്‍ മാത്രമേ പാകിസ്ഥാനെതിരായ ആക്രമണങ്ങള്‍ക്കായി അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കുന്നത് തടയാന്‍ താലിബാന്‍ ഭരണകൂടം തയ്യാറാകൂ എന്ന് ചര്‍ച്ചകളില്‍ അഫ്ഗാന്‍ പ്രതിനിധികള്‍ നിലപാടെടുത്തു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment