Advertisment

പാകിസ്താനില്‍ ചാവേറാക്രമണം; നാല് പോലീസ് ഉദ്യോ​ഗസ്ഥരും രണ്ട് അർധസൈനിക വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു,അഞ്ചുപേർക്ക് പരിക്കേറ്റു

New Update
pakistan

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. നാല് പോലീസ് ഉദ്യോ​ഗസ്ഥരും രണ്ട് അർധസൈനിക വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. 

Advertisment

ഖൈബർ പഖ്തൂൺഖ്‌വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലായിരുന്നു ആക്രമണം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോ‍ർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്ന് ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രം​ഗത്തെത്തി.

അഫ്​ഗാന്റെ അതിർത്തി പ്രദേശത്തായിരുന്നു ആക്രമണം. 2021-ൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം പാകിസ്ഥാനിൽ തീവ്രവാദം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ശത്രുതാമനോഭാവമുള്ള സംഘങ്ങൾ പാകിസ്താനിൽ അഭയം പ്രാപിക്കുന്നുവെന്നും ആരോപണമുണ്ട്.

2014-നു ശേഷം ഏറ്റവുമധികം ചാവേർ ആക്രമണങ്ങൾ പാകിസ്താനിൽ റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു 2023. 29 ചാവേർ ആക്രമണങ്ങളിൽ നിന്നായി 329 പേർ 2023-ൽ മാത്രം കൊല്ലപ്പെട്ടു.

Advertisment