ഇസ്ലാമാബാദ്: ട്രെയിൻ റാഞ്ചലിന് പിന്നലെ പാകിസ്ഥാനിൽ ചാവേറാക്രമണം. തെക്കൻ വസീറിസ്ഥാൻ ജില്ലയിലെ ഫ്രോണ്ടിയർ കോർപ്സ് ക്യാമ്പിന് സമീപമാണ് ചാവേർ ആക്രമണമുണ്ടായത്.
അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന തീവ്രവാദ സംഘടനയാണ് പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലെ ജൻഡോല സൈനിക ക്യാമ്പിൽ ചാവേർ ആക്രമണം നടത്തിയത്.
ഇവരിൽ 10 തീവ്രവാദികളെ പാക്കിസ്ഥാൻ സൈന്യം വധിച്ചു.
ജൻഡോല ചെക്ക്‌പോസ്റ്റിൽ തീവ്രവാദികൾ ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും പാകിസ്ഥാൻ സുരക്ഷാ സേന അവരെ തടഞ്ഞു. ഇവിടെ വച്ചാണ് ചാവേർ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം തീവ്രവാദികൾ ട്രെയിൻ തട്ടിയെടുത്തിരുന്നു
മാർച്ച് 11 ന്, ക്വറ്റയിൽ നിന്ന് പെഷവാറിലേക്കുള്ള യാത്രാമധ്യേ, തന്ത്രപ്രധാനമായ ബോളൻ താഴ്‌വരയിൽ, ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) എന്ന തീവ്രവാദി സംഘം ജാഫർ എക്‌സ്പ്രസ് ഹൈജാക്ക് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം.