Advertisment

പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിനിടെ പരക്കെ ആക്രമണം. വിവിധ ഇടങ്ങളിലെ സ്ഫോടനങ്ങളിൽ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇറാനും അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചു, തെരുവുകളിൽ കൂടുതൽ സൈനീകരെ വിന്യസിച്ചു; വ്യാപക ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്

New Update
H

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിനിടെ വ്യാപക തീവ്രവാദി ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് വിവിധ ഇടങ്ങളിലെ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്.

Advertisment

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇറാനും അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടയ്ക്കുകയും തെരുവുകളിലും പോളിങ് സ്റ്റേഷനുകളിലും ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചു.

ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ രണ്ട് സ്‌ഫോടനങ്ങളെ തുടര്‍ന്ന് സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 ''രാജ്യത്ത് അടുത്തിടെ നടന്ന തീവ്രവാദ സംഭവങ്ങളുടെ ഫലമായി വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു, ക്രമസമാധാന നില നിലനിര്‍ത്തുന്നതിനും സാധ്യമായ ഭീഷണികളെ നേരിടുന്നതിനും സുരക്ഷാ നടപടികള്‍ അനിവാര്യമാണ്,'' ആഭ്യന്തര മന്ത്രാലയം എക്സ് പോസ്റ്റില്‍ പറഞ്ഞു.

Advertisment