Advertisment

പാകിസ്ഥാനിൽ പൊലീസ് പിക്കറ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്‌

New Update
G

ഖൈബർ പഖ്തൂൺ: പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വയിലുണ്ടായ ആക്രമണത്തിൽ ആറ് നിയമപാലകരടക്കമാണ് കൊല്ലപ്പെട്ടത്. പൊലീസ് പിക്കറ്റ് ലക്ഷ്യമാക്കിയിരുന്നു ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.

Advertisment

മിർ അലി തെസിലിലെ അസ്ലം ചെക്ക് പോസ്റ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടർന്ന് സ്ഥലത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വ ഗവർണർ ഫൈസൽ കരിം ആക്രമണത്തെ അപലപിച്ചു.

Advertisment