പാകിസ്ഥാന്‍: പാകിസ്ഥാനിലെ ടര്‍ബത്തില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവരുടെ നില തൃപ്തികരമാണെന്നും പോലീസ് ഓഫീസര്‍ റോഷന്‍ ബലോച്ച് പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സൈനികരാണ്. റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിലുണ്ടായിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും ബലോച് കൂട്ടിച്ചേര്‍ത്തു.