/sathyam/media/media_files/2025/10/25/prardesh-musharaf-2025-10-25-19-50-55.jpg)
പാക്കിസ്ഥാന്റെ കയ്യിൽ ന്യുക്ലിയർ ആയുധമില്ല.. പർവേഷ് മുഷറഫ് കോടികൾ വാങ്ങി പാക്കിസ്ഥാ ന്റെ ന്യുക്ലിയർ നിയന്ത്രണം പൂർണ്ണമായും അമേരി ക്കയ്ക്ക് നൽകി.. അമേരിക്കയുടെ മുൻ CIA ഏജന്റ് ജോൺ കിരിയക്കു (John Kiriakou) ഇന്നലെ നടത്തിയ വെളിപ്പെടുത്തലിൽ പാക്കിസ്ഥാൻ ഒന്നാകെ ഞെട്ടലിലാണ്. ജോൺ ഇക്കാ ലയളവിൽ പാക്കിസ്ഥാനിലാണ് പ്രവർത്തിച്ചിരുന്നത്.
ഇന്ത്യക്കെതിരെ അടിക്കടി ന്യുക്ലിയർ ആയുധഭീഷ ണി നൽകിക്കൊണ്ടിരിക്കുന്ന പാക്കിസ്ഥാന്റെ സ്വ യംഭൂ ഫീൽഡ് മാർഷൽ മുല്ലാ ആസിം മുനീറിന്റെ അവകാശവാദം പൊള്ളയാണെന്ന് വെളിപ്പെട്ടിരിക്കുന്നു. പാക്കിസ്ഥാന്റെ കയ്യിൽ ഒരു ചുക്കുമില്ല. അവരുടെ ന്യുക്ലിയർ ആയുധം അമേരിക്കയുടെ നിയന്ത്രണത്തി ലാണ്.
പാക്കിസ്ഥാന്റെ കൈവശമുള്ള ന്യുക്ലിയർ ആയുധം ഭീകരരുടെ കൈകളിലെത്തുമെന്ന കാരണം പറഞ്ഞ് ജനറൽ പർവേഷ് മുഷറഫ് പാക്ക് പ്രസിഡന്റായിരുന്ന പ്പോൾ 2002 ൽ കോടിക്കണക്കിനു ഡോളറുകൾ നൽ കിയാണ് അമേരിക്ക പാക്കിസ്ഥാന്റെ ന്യുക്ലിയർ ആയുധങ്ങൾ അവരുടെ നിയന്ത്രണത്തിലാക്കിയത്.
ഇതോടൊപ്പം മറ്റു രണ്ടു വെളിപ്പെടുത്തൽ കൂടി ജോ ൺ കിരിയക്കു നടത്തിയിരിക്കുന്നു. ഒന്ന് പാക്കിസ്ഥാ ന്റെ ന്യുക്ലിയർ ബോംബ് നിർമ്മിച്ച ശാസ്ത്രജ്ഞൻ ഏ ക്യൂ ഖാനെ ഇസ്രായേൽ ശൈലിയിൽ വധിക്കാൻ അമേരിക്ക പദ്ധതിയിട്ടിരുന്നുവത്രേ. രണ്ട് , എന്നാൽ ഇത് മണത്തറിഞ്ഞ സൗദി അറേബ്യായുടെ ശക്തമായ ഇടപെടൽ മൂലമാണ് അമേരിക്ക അതിൽനിന്നും പിന്തിരിഞ്ഞത്.
ഖാനെ വധിക്കുക എളുപ്പമായിരുന്നെന്നും തൻ്റെ ഒരു സഹായി അദ്ദേഹത്തോടൊപ്പമാണ് പ്രവർത്തിച്ചതെ ന്നും അദ്ദേഹം എവിടെയാണുള്ളതെന്ന വ്യക്തമായ വിവരങ്ങൾ ഞങ്ങൾക്കറിയാമായിരുന്നെന്നും നിർ ദ്ദേശം ലഭിച്ചിരുന്നെങ്കിൽ ആ വധം നടപ്പാക്കുമായിരു ന്നെന്നും അദ്ദേഹം പറഞ്ഞു.
ഖാനെ വെറുതെ വിടണമെന്നും പാക്കിസ്ഥാൻ ഞ ങ്ങളുടെ സുഹൃദ്രാജ്യമാണെന്നും ഖാനെ തങ്ങൾ അത്രമേൽ ഇഷ്ടപ്പെടുന്നുവെന്നുമുള്ള സൗദിയുടെ അഭ്യർത്ഥനയിലാണ് അമേരിക്ക ഖാൻ വധത്തി ൽനിന്നും പിന്മാറിയതെന്നും John Kiriakou പറയുന്നു.
ലോകമെല്ലാം പെരുമ്പറ കൊട്ടി തങ്ങൾ ന്യുക്ലിയർ പവറാണെന്നും തങ്ങൾ യുദ്ധത്തിൽ പരാജയപ്പെടുന്ന സ്ഥിതിവന്നാൽ ലോകത്തിന്റെ പകുതി ജനസംഖ്യ യും കൊണ്ടേ പോകുകയുള്ളുവെന്ന പാക്ക് സൈനിക മേധാവി മുല്ലാ ആസിം മുനീറിന്റെ വിടുവായത്തം പൊള്ളയാണെന്നും ഇന്ത്യയെ അവർക്കൊരു ചുക്കും ചെയ്യാൻ ഇനി കഴിയില്ലെന്നും ന്യുക്ലിയർ ബ്ലാക്ക് മെ യിൽ വിലപ്പോകില്ലെന്നും എല്ലാം അമേരിക്കയുടെ കസ്റ്റഡിയിലാണെന്നും ഇപ്പോൾ പുറംലോകമറിഞ്ഞു കഴിഞ്ഞിരിക്കുന്നു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us