പാക് ഭരണകൂടത്തിനെതിരെ പാക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം: പ്രദേശത്തെ ഇന്റർനെറ്റ് വിച്ഛേദിച്ച് ഷെഹ്ബാസ് ഷെരീഫ് സർക്കാർ

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്‌ഷൻ കമ്മിറ്റി നേതൃത്വം നൽകുന്നത്

New Update
PAK

ഇസ്‌ലാമാബാദ്∙ പാകിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ  പാക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം.

Advertisment

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്‌ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്.

പ്രതിഷേധങ്ങൾ തടയാൻ സർക്കാർ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു.  പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്‌ഷൻ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്. 

പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകൾ നിർത്തലാക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. ഇത് പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്നാണ് അവരുടെ വാദം.

 സബ്‌സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സർക്കാർ വാഗ്ദാനം ചെയ്ത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്.

Advertisment