/sathyam/media/media_files/2025/09/19/lashkar-e-toiba-2025-09-19-20-09-22.jpg)
ഇസ്‌ലാമാബാദ്∙ ജയ്‍ഷെ മുഹമ്മദിനു പിന്നാലെ, ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടെന്ന് സമ്മതിച്ച് ലഷ്കറെ തോയിബയും. ലഷ്കറെ തോയിബയുടെ ആസ്ഥാനം മുദ്രികയിലെ മർകസ് തോയിബ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നെന്ന് ലഷ്കറെ കമാൻഡർ ഖാസിം സമ്മതിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മുദ്രികയിലെ തകർന്ന ഭീകരകേന്ദ്രത്തിനു മുന്നിൽനിന്ന് ഖാസിം സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
ആക്രമണത്തിൽ തകർന്ന, മുദ്രികയിലെ മർകസ് തയിബയുടെ അവശിഷ്ടങ്ങൾക്കു മുന്നിലാണ് താൻ നിൽക്കുന്നതെന്നും കെട്ടിടം പുനർനിർമ്മിക്കുകയാണെന്നും ഖാസിം വീഡിയോയിൽ പറയുന്നുണ്ട്. ദൈവാനുഗ്രഹത്താൽ കെട്ടിടം നേരത്തെയുണ്ടായിരുന്നതിലും വലുതായി പണിയുമെന്നും ഖാസിം വീഡിയോയിൽ പറയുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുര ജില്ലയിലാണ് മുദ്രിക. ഒട്ടേറെ ഭീകരർക്ക് മർകസ് തയിബയിൽനിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ വീഡിയോയിൽ സമ്മതിക്കുന്നുണ്ട്.