വാഷിംഗ്ടണ്‍: പാകിസ്ഥാനെ നാറ്റോ ഇതര പ്രധാന സഖ്യകക്ഷിയായി പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം യു എസ് ഹൗസില്‍ അവതരിപ്പിച്ചു.
ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ കുറ്റകൃത്യങ്ങളും ഫെഡറല്‍ ഗവണ്‍മെന്റ് നിരീക്ഷണവും സംബന്ധിച്ച ഉപസമിതിയുടെ ചെയര്‍മാനായ കോണ്‍ഗ്രസ് അംഗം ആന്‍ഡി ബിഗ്‌സ് വീണ്ടും അവതരിപ്പിച്ച നിയമനിര്‍മ്മാണത്തില്‍ പാകിസ്ഥാനിലെ ഹഖാനി നെറ്റ്വര്‍ക്കിന്റെ സുരക്ഷിത താവളത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ഗണ്യമായി തടസ്സപ്പെടുത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ തുടര്‍ന്നും നടത്തുന്നില്ലെങ്കില്‍ പ്രസിഡന്റ് ഇക്കാര്യത്തില്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കരുതെന്ന് പറയുന്നു.
2019 ജനുവരിയില്‍ യു എസ് പ്രതിനിധി സഭയിലാണ് ബിഗ്‌സ് ആദ്യമായി ബില്‍ അവതരിപ്പിച്ചത്. അതിനുശേഷം എല്ലാ കോണ്‍ഗ്രസുകളിലും ഇത് അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ എല്ലാ ശ്രമങ്ങളിലും നിയമനിര്‍മ്മാണ പുരോഗതി കൈവരിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.