New Update
/sathyam/media/media_files/2025/11/18/pakistan-rapper-2025-11-18-13-42-04.jpg)
ഇസ്ലാമാബാദ്: സംഗീത പരിപാടിയില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക വീശി എല്ലാവരെയും അമ്പരപ്പിച്ച് പാകിസ്ഥാന്‍ റാപ്പര്‍ തല്‍ഹ അഞ്ജും. തോളില്‍ ത്രിവര്‍ണ്ണ പതാക പോലും അണിഞ്ഞാണ് തല്‍ഹ പ്രകടനം നടത്തിയത്.
Advertisment
ഇന്ത്യയോടുള്ള റാപ്പറുടെ സ്‌നേഹം പാകിസ്ഥാന്‍ പൊതുജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പാകിസ്ഥാന്‍ ഉപയോക്താക്കള്‍ തല്‍ഹയെ വിമര്‍ശിക്കുന്നുണ്ട്.
പാകിസ്ഥാന്‍ റാപ്പര്‍ തല്‍ഹ അടുത്തിടെ നേപ്പാളില്‍ കണ്‍സേര്‍ട്ട് നടത്തി. കണ്‍സേര്‍ട്ടിനിടെ പെട്ടെന്ന് ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക വീശുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്ത്യയോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിച്ചതിന് ആരാധകര്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രശംസിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us