ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പാകിസ്ഥാൻ തെഹിരീകെ ഇൻസാഫ് (പിടിഐ) പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഇസ്ലാമബാദിൽ അരങ്ങേറിയ ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. 4 അർധ സൈനികരും 2 പൊലീസുകാരുമാണ് മരിച്ചത്.
താനടക്കമുള്ള എല്ലാ തടവുകാരേയും മോചിപ്പിക്കാൻ ഇമ്രാൻ ഖാൻ നടത്തിയ ആഹ്വാനത്തിനു പിന്നാലെയാണ് അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജുഡീഷ്യറിയേക്കാൾ അധികാരം സർക്കാരിനു നൽകുന്ന ഭരണഘടനാ ഭേദ​ഗതി റദ്ദാക്കാനും സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഇമ്രാൻ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധക്കാർ സുരക്ഷാ സൈനികർക്കു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോ​ഗിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്.
സർക്കാർ ഇസ്ലാമബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടായാൽ വെടി വയ്ക്കാനുള്ള ഉത്തരവമുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us