/sathyam/media/media_files/2026/03/07/b5786095-4719-489d-9d46-58672673b6a9-2026-03-07-17-14-44.jpg)
ജിദ്ദ: അമേരിക്കയും ഇറാനും ചേർന്ന് ഇറാന് മീതെ അടിച്ചേൽപ്പിച്ച യുദ്ധവും പ്രതിരോധമായി ഇറാൻ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളും മാസങ്ങൾക്ക് മുമ്പ് നിലവിൽ വന്ന സൗദി - പാക് സംയുക്ത പ്രതിരോധ കരാറിന് അപ്രതീക്ഷിതമായ മാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. സൗദി അറേബ്യയ്‌ക്കോ പാകിസ്ഥാനോ എതിരായ ഏതെങ്കിലും ബാഹ്യശക്തികളുടെ സായുധ ആക്രമണം ഇരുവർക്കുമെതിരായ ആക്രമണമായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന വ്യവസ്ഥകളോടെയുള്ള ഒരു തന്ത്രപ്രധാനമായ പ്രതിരോധ കരാറിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്.
സംയുക്ത സൈനിക - പ്രതിരോധ കരാറിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ സൗദി - പാക്ക് ഉന്നതർ കൂടിക്കാഴ്ചയും ചർച്ചയും നടത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനും പാകിസ്ഥാൻ സൈനിക മേധാവി ചീഫ് ഓഫ് സ്റ്റാഫ് ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിലാണ് ചർച്ച നടത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത തന്ത്രപരമായ പ്രതിരോധ കരാറിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് സൗദി അറേബ്യക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇറാനിയൻ ആക്രമണങ്ങളെക്കുറിച്ചും, മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉപകരിക്കാത്ത ഇത്തരം ആക്രമണങ്ങൾ തടയാനുള്ള വഴികളെക്കുറിച്ചും സൗദി - പാക്ക് ഉന്നതർ ചർച്ച ചെയ്തുവെന്ന് സൗദി പ്രതിരോധ മന്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിലെ പ്രസ്താവനയിൽ പറഞ്ഞു.
"ഇറാൻ പക്ഷം വിവേകത്തിന് മുൻഗണന നൽകുമെന്നും തെറ്റായ കണക്കുകൂട്ടലുകളിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു:" സൗദി പ്രതിരോധ മന്ത്രിയുടെ ട്വീറ്റ് തുടർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us