ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചുന്ന വീഡിയോ പുറത്തുവിട്ട് ബലൂച് ഭീകരര്‍. നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഭീകരസംഘമായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ദൃശ്യങ്ങൾ പുറത്തുവിട്ടത്.
പര്‍വതപ്രദേശത്തെ റെയില്‍വേ ട്രാക്കിന്റെ ഒരു ഭാഗം ആദ്യം ബോംബെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരര്‍ ട്രെയിനിലേക്ക് ഇരച്ചുകയറി. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണിത്.
അതിര്‍ത്തി ജില്ലയിലെ ഒരു തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ വെച്ചായിരുന്നു ആക്രമണം. 1 മിനിറ്റ് 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍, യാത്രക്കാരെ പര്‍വതത്തിന് അഭിമുഖമാക്കി നിലത്ത് നിര്‍ത്തിയതായി കാണിക്കുന്നു.
മാത്രമല്ല, തോക്കുകള്‍ പിടിച്ച് ഭീകരര്‍ അവരെ നിരീക്ഷിക്കുന്നുമുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍, ട്രെയിനില്‍ നിന്ന് 190 ബന്ദികളെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ സേനയ്ക്ക് കഴിഞ്ഞു.