/sathyam/media/media_files/2024/11/24/KLtzLJmaYYix17YiiUi8.jpg)
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളും ഒരു സ്ത്രീയുമടക്കം പത്ത് പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു.
ഖോസ്റ്റിലെ ഗുർബുസ് ജില്ലയിലെ മുഗൾഗായ് പ്രദേശത്താണ് വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
2021-ൽ താലിബാൻ അഫ്ഗാനിൽ അധികാരത്തിൽ എത്തിയതിന് ശേഷം പാക്കിസ്ഥാനുമായി നിരന്തരം സംഘർഷത്തിലാണ്.
അഫ്ഗാനിലെ കാബൂൾ, ഖോസ്റ്റ്, ജലാലാബാദ്, പക്തിക എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പാക് ആക്രമണ പരമ്പരകൾ സംഘർഷത്തിന്റെ തീവ്രത വർധിപ്പിക്കുകയാണ്.
/filters:format(webp)/sathyam/media/media_files/2025/10/20/pakistan-2025-10-20-19-19-31.jpg)
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് നേരത്തെ തുർക്കിയുടെയും ഖത്തറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല.
സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും രാജ്യതാൽപര്യത്തിന് എതിരായ നീക്കങ്ങളെ ചെറുക്കുമെന്നുമാണ് അഫ്ഗാന്റെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us