ഇല്ലിനോയ് ഒൻപതാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നു പാക്കിസ്ഥാനി വംശജ ബുഷ്‌റ ആമിവാല യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്നു. ജൂൺ 26നു ഷിക്കാഗോ ഖാൻ ബി ബി ക്യു റെസ്റ്റോറന്റിൽ സമൂഹ നേതാക്കളും പ്രചാരണത്തിൽ പ്രവർത്തിക്കുന്നവരും ബുഷ്റയുടെ കുടുംബവും പങ്കെടുത്ത ധനസമാഹരണം നടത്തി.
പുതുതലമുറയുടെ ആവേശവുമായി രംഗത്ത് വരുന്ന ബുഷ്‌റ സ്‌കോക്കി ഡിസ്‌ട്രിക്‌ട് 73.5 ബോർഡ് ഓഫ് എജുക്കേഷൻ അംഗമാണ്. ആരോഗ്യ രക്ഷ, വിദ്യാഭ്യാസം, പാർപ്പിടം, സാമ്പത്തിക സുരക്ഷ എന്നിവയാണ് അവരുടെ പ്രിയ വിഷയങ്ങൾ.
58% വെള്ളക്കാരും 15% ഏഷ്യക്കാരും ഉൾപ്പെടെ വൈവിധ്യമുളള സമൂഹത്തിന്റെ പ്രാതിനിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു.
എല്ലാവർക്കും മെഡിക്കയ്ഡ് ലഭ്യമാക്കാൻ പൊരുതുമെന്നു ബുഷ്‌റ വാഗ്‌ദാനം ചെയ്യുന്നു. സൈനിക ചെലവിനേക്കാൾ മാനുഷിക പദ്ധതികൾക്ക് മുൻതൂക്കം നൽകും.
ബുഷ്‌റയെ പിന്തുണച്ചു അലയൻസ് ഫോർ ഇന്ത്യൻസ് ഡയറക്റ്റർ സോഹൻ ജോഷി സംസാരിച്ചു. സജീവമായി പ്രവർത്തിക്കുന്ന, ബുദ്ധിമതിയായ അവരെ നമ്മൾ വാഷിംഗ്ടണിലേക്ക് അയക്കണം," അദ്ദേഹം പറഞ്ഞു.
നോർത്ത് അമേരിക്കൻ കോളജ് വൈസ് ചാൻസലർ സകിയുദ്ധീൻ മുഹമ്മദ് അതിനെ പിന്താങ്ങി.
ബുഷ്‌റ സംസാരിക്കുമ്പോൾ നീണ്ട കരഘോഷം ഉയർന്നു. 2026 മാർച്ചിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ബുഷ്‌റ മത്സരിക്കും.
കെലോഗ്-നോർത്വെസ്റ്റേർണിൽ നിന്ന് എം ബി എ എടുത്ത ബുഷ്‌റ ഗൂഗി