യെമനിലെ തുറമുഖത്ത് ബന്ദികളാക്കിയ 24 പാകിസ്ഥാനികളെ ഹൂത്തികളുടെ തടവില്‍ നിന്ന് ഇസ്രായേല്‍ മോചിപ്പിച്ചു. ഹൂത്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ എല്ലാ ജീവനക്കാരെയും പിന്നീട് ഹൂതി സംഘം വിട്ടയച്ചു, തുടര്‍ന്ന് അവര്‍ യെമന്‍ സമുദ്രാതിര്‍ത്തി വിട്ടു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

സന: യെമനിനടുത്ത് ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വഹിച്ചുകൊണ്ടിരുന്ന ടാങ്കര്‍ യെമന്‍ ഹൂത്തി പോരാളികള്‍ പിടികൂടി ജീവനക്കാരെ ബന്ദികളാക്കി. തുടര്‍ന്ന് ഇസ്രായേല്‍ ഡ്രോണ്‍ ഉപയോഗിച്ച് ടാങ്കര്‍ ആക്രമിച്ചു.

Advertisment

ടാങ്കറിലെ 27 അംഗ ജീവനക്കാരില്‍ 24 പാകിസ്ഥാന്‍ പൗരന്മാരുണ്ടായിരുന്നു. ആക്രമണത്തിന് ശേഷം എല്ലാവരെയും ടാങ്കറില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. സെപ്റ്റംബര്‍ 17 നാണ് സംഭവം നടന്നതെങ്കിലും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ശനിയാഴ്ചയാണ് സംഭവം സ്ഥിരീകരിച്ചത്.


യെമനിലെ റാസ് ഇസ തുറമുഖത്ത് ഹൂതികള്‍ ബന്ദികളാക്കിയിരിക്കെ, ഇസ്രായേലി ആക്രമണത്തില്‍ ടാങ്കറിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്ന് നഖ്വി പറഞ്ഞു.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ എല്ലാ ജീവനക്കാരെയും പിന്നീട് ഹൂതി സംഘം വിട്ടയച്ചു, തുടര്‍ന്ന് അവര്‍ യെമന്‍ സമുദ്രാതിര്‍ത്തി വിട്ടു.


ജീവനക്കാരില്‍ രണ്ട് ശ്രീലങ്കന്‍ പൗരന്മാരും ഒരു നേപ്പാളി പൗരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നഖ്വി പറഞ്ഞു. കപ്പലിന്റെ ക്യാപ്റ്റന്‍ ഒരു പാകിസ്ഥാന്‍ പൗരനായിരുന്നു.


യെമനിലെ ഹൂത്തി സ്ഥാനങ്ങളില്‍ ഇസ്രായേല്‍ പതിവായി വ്യോമാക്രമണം നടത്തുന്നുണ്ട്, അതേസമയം 2023 നവംബര്‍ മുതല്‍ ഹമാസിനെ പിന്തുണച്ച് ഹൂത്തികള്‍ ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചുവരികയാണ്.

Advertisment