/sathyam/media/media_files/2025/09/19/pakistan-saudi-2025-09-19-21-43-55.jpg)
റിയാദ്: സൗദിക്ക് ആവശ്യമെങ്കില്‍ ആണവ പദ്ധതി ലഭ്യമാക്കാൻ തയ്യാറാണെന്ന് പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം സൗദിയും പാകിസ്ഥാനും ഒപ്പുവെച്ച പ്രതിരോധ കരാര്‍ പ്രകാരമാണ് ആണവ മേഖലയിലെ സഹകരണം. ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെയാണ് സൗദിയിലേക്ക് ആണവ പദ്ധതി വരുന്നത് എന്നത് ശ്രദ്ധേയമാണ്.
സൗദിയും പാകിസ്ഥാനും നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആണ് ആണവ പദ്ധതി സഹകരണത്തെ കുറിച്ച് പരാമര്‍ശിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ഒപ്പുവെച്ച കരാര്‍ പ്രകാരം സൗദിക്ക് ആവശ്യമെങ്കില്‍ പാകിസ്ഥാന്റെ ആണവ പദ്ധതി ലഭ്യമാക്കുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ ഏക ആണവായുധ രാഷ്ട്രമായി കരുതപ്പെടുന്നത് ഇസ്രായേല്‍ ആണ്. സൗദിക്ക് കൂടി ആണവായുധ പദ്ധതി ലഭ്യമായാല്‍ ഈ മേഖലയിലെ ഇസ്രായേലിന്റെ ആധിപത്യം ഇല്ലാതാകും.