ഇസ്ലാമാബാദ്: പാകിസ്ഥാൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതുവരെ പൂർണ്ണമായി പുറത്തു വന്നിട്ടില്ല. പുറത്തു വന്ന ഫലങ്ങളിൽ വലിയ അട്ടിമറികളും ദൃശ്യമാകുന്നു. പൊതുതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിം ലീഗ് (എൻ) നേതാവുമായ നവാസ് ഷെരീഫ് വിജയിച്ചു.
നവാസിൻ്റെ മകൾ മറിയം നവാസ്, സഹോദരൻ ഷഹബാസ് ഷെരീഫ് എന്നിവരും തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. നവാസ് ഷെരീഫിൻ്റെ പാർട്ടി ഇപ്പോഴും ഒരു സീറ്റിൽ പിന്നിലാണെന്നുള്ളതാണ് വസ്തുത. അതേസമയം, ഭീകരൻ ഹാഫിസ് സയീദിൻ്റെ മകൻ തൽഹ സയീദ് NA-122 (ലാഹോർ) സീറ്റിൽ നിന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
ഭീകരൻ ഹാഫിസ് സയീദിൻ്റെ മകൻ തൽഹ ഹാഫിസ് മൂന്നാം സ്ഥാനത്താണ്. പിടിഐ പിന്തുണച്ച സ്ഥാനാർത്ഥി ലത്തീഫ് ഖോസയാണ് ഈ സീറ്റിൽ വിജയിച്ചത്, എതിരാളിയായ ഖവാജ സാദ് റഫീഖിനെ 1,17,109 വോട്ടുകൾക്കാണ് ഖോസ പരാജയപ്പെടുത്തിയത്.
ഭീകരൻ ഹാഫിസ് സയീദിൻ്റെ പാർട്ടിയായ പാകിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ) തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.