/sathyam/media/media_files/2025/09/21/palastine-2025-09-21-22-13-36.jpg)
​ഗാസ: യുകെ കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് പോര്‍ച്ചുഗലും. പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതായി പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചല്‍ ആണ് വ്യക്തമാക്കിയത്.
പലസ്തീനിനെ രാഷ്ട്രമായി അംഗീകരിക്കുക എന്നത് അടിസ്ഥാനപരമായി സ്ഥിരതയുള്ളതും വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ നയത്തിന്റെ പൂര്‍ത്തീകരണമാണെന്നും റാഞ്ചല്‍ പറഞ്ഞു. പലസ്തീനെ അംഗീകരിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയനുമായി ഒരു പൊതുനിലപാട് രൂപപ്പെടുത്താനാണ് ആഗ്രഹുക്കുന്നതെന്നായിരുന്നു പോര്‍ച്ചുഗലിന്റെ നേരത്തെയുള്ള അഭിപ്രായം.
എന്നാല്‍ ഇന്നലെ കാഡയും ബ്രിട്ടനും ഓസ്‌ട്രേലിയയും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെ പോര്‍ച്ചുഗലും പ്രഖ്യാപനം നടത്തുകയായിരുന്നു. 15 വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പോര്‍ച്ചുഗല്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് ശ്രദ്ധേയമാണ്.
ലോകരാജ്യങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും പലസ്തീന്‍ ജനതക്ക് നേരെയുള്ള വംശഹത്യ നിര്‍ബാധം തുടരുകയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം.