ബ്രിട്ടൻ $2 ട്രില്യൺ നഷ്ടപരിഹാരം നൽകണമെന്നു പലസ്തീൻ

New Update
Ggg

പലസ്തീൻ രാഷ്ട്രത്തെ ബ്രിട്ടൻ അംഗീകരിച്ചതോടെ, 31 വര്ഷം പലസ്തീൻ ഭൂപ്രദേശങ്ങൾ ഭരിച്ചപ്പോൾ ഭൂമി കൈയ്യടക്കിയത് ഉൾപ്പെടെയുള്ള അന്യായങ്ങൾക്കു ബ്രിട്ടൻ $2 ട്രില്യൺ നഷ്ടപരിഹാരം നൽകണമെന്നു പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.

Advertisment

1917 മുതൽ 1948 വരെയാണ് ബ്രിട്ടൻ പലസ്തീൻ ഭരിച്ചത്‌. ആ ഭൂപ്രദേശത്തു യഹൂദ രാഷ്ട്രം സ്ഥാപിക്കുന്ന ബൽഫുർ പ്രഖ്യാപനം അവർ ഇറക്കിയത് 1917ൽ. അന്ന് അറബ് ലോകത്തു അതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

രാജ്യാന്തര നിയമങ്ങൾ ഉദ്ധരിച്ചാണ് അബ്ബാസ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയോളം വലിയ തുകയാണ് അതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചരിത്രപരമായി അസഭ്യമാണ് ആ ആവശ്യമെന്നു ബ്രിട്ടീഷ് ഷാഡോ ഹോം സെക്രട്ടറി റോബർട്ട് ജെൻറിക്ക് പറഞ്ഞു.നികുതിദായകരുടെ പണം അതിനു ഉപയോഗിക്കാൻ പാടില്ല.

അംഗീകാരം നൽകിയതിനെ റിഫോം യുകെ നേതാവ് നിജെൽ ഫരാജ് എതിർത്തു. എന്നാൽ ഭരണ ലേബർ പാർട്ടിയിലെ പല നേതാക്കളും നഷ്ടപരിഹാരത്തെ അനുകൂലിച്ചു. അബ്ബാസിന്റെ ആവശ്യം പ്രതീകാത്മകം മാത്രമാണെന്നും അതിൽ സാമ്പത്തിക ബാധ്യതയൊന്നും ഇല്ലെന്നും ബ്രിട്ടിഷ് ഗവൺമെന്റ് പറയുന്നു.

നിയമവിദഗ്ധർ പറയുന്നത് പലസ്തീന്റെ ആവശ്യത്തിനു ബലമില്ല എന്നാണ്. കാലമിത്രയും കടന്നു പോയി എന്നതാണ് ഒരു കാര്യം.

എങ്കിലും ആവശ്യത്തിന് രാഷ്ട്രീയ ബലമുണ്ടെന്നു അക്കാര്യം റിപ്പോർട്ട് ചെയ്ത്‌ 'വിനിപെഗ് സൺ' പറയുന്നു. പണം കൈമാറ്റം ഉണ്ടാവാത്തപ്പോൾ പോലും നഷ്ടപരിഹാര ആവശ്യങ്ങൾ വലിയ ചർച്ചാ വിഷയങ്ങൾ ആകാറുണ്ട്.

അതേ സമയം കാനഡയിൽ, പലസ്തീനെ അംഗീകരിക്കാൻ പ്രധാനമന്ത്രി പാർലമെന്റ് അനുമതി വാങ്ങിയില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതൊരു തിരഞ്ഞെടുപ്പ് വാഗ്ദാനവും ആയിരുന്നില്ല.

ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ്, അണ്ടോറ, ബെൽജിയം, ലക്സംബർഗ്, മാൾട്ട, മൊണാക്കോ എന്നീ രാജ്യങ്ങളാണ് അംഗീകാരം.നൽകിയത്. അവർക്കെല്ലാം ഇസ്രയേലുമായുള്ള ബന്ധങ്ങളിൽ ഉലച്ചിലുണ്ടാവും എന്നു വിമർശകർ പറയുന്നു.

Advertisment