ബ്രിട്ടനിൽ പലസ്തീൻ അനുകൂലികൾ കലാപം സൃഷ്ടിച്ചു, സൈനിക താവളങ്ങളിൽ നിർത്തിയിട്ടിരുന്ന വിമാനങ്ങൾക്ക് കേടുപാടുകൾ വരുത്തി

യുകെ പ്രതിരോധ മന്ത്രാലയം സംഭവത്തെ അപലപിക്കുകയും, പോലീസുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിച്ചു.

New Update
Untitlediraan

ലണ്ടന്‍: ബ്രിട്ടനിലെ പലസ്തീന്‍ അനുകൂലികള്‍ മധ്യ ഇംഗ്ലണ്ടിലെ ഒരു റോയല്‍ എയര്‍ഫോഴ്സ് ബേസിലേക്ക് അതിക്രമിച്ചു കയറി രണ്ട് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അവയില്‍ ചുവന്ന പെയിന്റ് തളിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. 

Advertisment

ഓക്സ്ഫോര്‍ഡ്ഷയറിലെ ബ്രൈസ് നോര്‍ട്ടണ്‍ എയര്‍ബേസിലേക്ക് രണ്ട് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയതായി കാമ്പെയ്ന്‍ ഗ്രൂപ്പ് 'പലസ്തീന്‍ ആക്ഷന്‍' അറിയിച്ചു. ഇവര്‍ ഒരു വോയേജര്‍ വിമാനത്തിന്റെ എഞ്ചിനുകളില്‍ പെയിന്റ് തളിക്കുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.


'ഇസ്രായേല്‍ ഗവണ്‍മെന്റിനെ ബ്രിട്ടന്‍ പരസ്യമായി അപലപിച്ചിട്ടും, യുകെ സൈനിക ചരക്കുകള്‍ അയയ്ക്കുന്നതും, ഗാസയ്ക്ക് മുകളിലൂടെ ചാരവിമാനങ്ങള്‍ പറത്തുന്നതും, യുഎസ്/ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതും തുടരുന്നു,' എന്ന് ഗ്രൂപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.

യുകെ പ്രതിരോധ മന്ത്രാലയം സംഭവത്തെ അപലപിക്കുകയും, പോലീസുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിച്ചു.

'നമ്മുടെ സായുധ സേനകള്‍ ഏറ്റവും മികച്ചവയാണ്. അവര്‍ ജീവന്‍ പണയപ്പെടുത്തി രാജ്യത്തിനായി സേവനം ചെയ്യുന്നു. അവരുടെ കടമയും സമര്‍പ്പണവും വ്യക്തിപരമായ ത്യാഗവും എല്ലാവര്‍ക്കും പ്രചോദനമാണ്. നമ്മെ സംരക്ഷിക്കുന്നവരെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്,' എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. 


അതേസമയം, ഈ ആളുകള്‍ എങ്ങനെയാണ് വ്യോമതാവളത്തില്‍ പ്രവേശിച്ചതെന്നും, ക്രിമിനല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമെന്താണെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിയിച്ചു.


ഗാസയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ബ്രിട്ടനിലെ പ്രതിരോധ സ്ഥാപനങ്ങളെയും ഇസ്രായേലുമായി ബന്ധപ്പെട്ട മറ്റ് കമ്പനികളെയും ആവര്‍ത്തിച്ച് ലക്ഷ്യമിടുന്ന ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് 'പലസ്തീന്‍ ആക്ഷന്‍'. 

 

Advertisment