പനാമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ട്രംപ്

കനാലിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വിട്ടുതരണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

New Update
trumph 1234

വാഷിംഗ്ടണ്‍: പനാമ കനാലിലൂടെ കടന്നുപോകുന്ന അമേരിക്കന്‍ വാണിജ്യ-നാവിക കപ്പലുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്ന നടപടി പിന്‍വലിച്ചില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. 

Advertisment

യുഎസ് കപ്പലുകള്‍ക്ക് അതിതഫീസ് ആണ് ഈടാക്കുന്നത്. ഒന്നുകില്‍ ഫീസ് കുറയ്ക്കണം. അല്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വിട്ടുതരണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

പനാമ പ്രസിഡന്റ് 

ട്രംപിന്റെ ഭീഷണിയോട് ഉടനടി പ്രതികരിച്ച് പനാമ പ്രസിഡന്റ് ജോസ് റൌള്‍ മുലിനോ രംഗത്തുവന്നു.

'കനാലിന്റെയും ചുറ്റുപാടുകളുടെയും 'ഓരോ ചതുരശ്ര മീറ്ററും' തന്റെ രാജ്യത്തിന്റേതാണെന്ന് പറഞ്ഞ പനാമ പ്രസിഡന്റ് പനാമയുടെ പരമാധികാരവും സ്വാതന്ത്ര്യവും വിലപേശാനാവാത്തതാണെന്നും  കൂട്ടിച്ചേര്‍ത്തു.

Advertisment