കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിലെ പ്രതിക്ക് മാപ്പ്; ഹംഗറി പ്രസിഡന്റ് രാജിവെച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbb78535

ബുഡാപെസ്റ്റ്: ഹംഗറി പ്രസിഡന്റ് കറ്റാലിന്‍ നൊവാക് രാജിവെച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പ്രതിയായ ഒരാള്‍ക്ക് മാപ്പ് നല്‍കിയതില്‍ ജനരോഷം ശക്തമായതിനെത്തുടര്‍ന്നാണ് രാജി.

'എന്റെ നടപടി മൂലം വേദനിക്കപ്പെട്ട എല്ലാവരോടും മാപ്പു ചോദിക്കുന്നുവെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് 46 കാരിയായ കറ്റാലിന്‍ നൊവാക് പറഞ്ഞു. എല്ലാ ഇരകളോടും ക്ഷമ ചോദിക്കുന്നു. കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് അനുകൂലമായ നിലപാട് തുടരു'മെന്നും നൊവാക് വ്യക്തമാക്കി.

മാപ്പു നല്‍കിയതില്‍ പ്രസിഡന്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മറ്റു സംഘടനകളും പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുമ്ബില്‍ കഴിഞ്ഞദിവസം വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ രാജിക്കായി രാജ്യത്താകെ മുറവിളിയും ശക്തമായിരുന്നു.

പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്റെ അടുത്തയാളാണ് രാജിവെച്ച കറ്റാലിന്‍ നൊവാക്. 2022 മാര്‍ച്ചിലാണ് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി കറ്റാലിന്‍ നൊവാക് അധികാരമേറ്റത്. പ്രസിഡന്റിന്റെ രാജിക്ക് പിന്നാലെ മുന്‍ നീതിന്യായ വകുപ്പ് മന്ത്രി ജൂഡീറ്റ് വെര്‍ഗ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Hungarian President Katalin Nowak
Advertisment