പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരവുമായി ഫ്രാൻസും. യുകെ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ നേരത്തെ അം​ഗീകരിച്ചു

നേരത്തെ യുകെ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു.

New Update
photos(359)

 പാരിസ്: പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരവുമായി ഫ്രാൻസും. ഐക്യരാഷ്ട്രസഭയിലാണ് ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചത്. സമാധാനത്തിനുള്ള സമയം ആഗതമായെന്ന് മാക്രോൺ പറഞ്ഞു. 

Advertisment

ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ ദ്വിരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് ഫ്രാൻസിന്റെ നീക്കം. അമേരിക്കയും ഇസ്രായേലും ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ യുകെ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു.

ഹമാസ് ബന്ധികളാക്കിയവരെ വിട്ടയക്കുകയും ഫലസ്തീനിൽ അധികാരമാറ്റം നടക്കുകയും ചെയ്താൽ ഔദ്യോഗികമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുമെന്നാണ് ബെൽജിയത്തിന്റെ നിലപാട്.

യുകെ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് രംഗത്ത് വന്നിരുന്നു. ഫലസ്തീൻ ജനത സമാധാനത്തോടെ ജീവിക്കാൻ അർഹരെന്ന് യുകെ പ്രധാനമന്ത്രി പറഞ്ഞു. 

കാനഡയും ഓസ്‌ട്രേലിയയും ഫലസ്‌തീനെ രാജ്യമായി അംഗീകരിച്ചു. ഇതിനിടെയിലും ഗസ്സയിൽ കൂട്ടക്കുരുതി നടത്തുകയാണ് ഇസ്രായേൽ. ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ 37 പേർ കൂടി കൊല്ലപ്പെട്ടു.

മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരാവസ്ഥയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ ദ്വിരാഷ്ട്ര പരിഹാരത്തിനായാണ് ബ്രിട്ടൻ പ്രവർത്തിക്കുന്നത്. 

സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രായേലും സ്വതന്ത്രമായ ഫലസ്‌തീനും സാധ്യമാകണം. ഇസ്രായേലിന്റെ ഫലസ്തീൻ വംശഹത്യയെയും യുകെ പ്രസിഡൻ്റ് രൂക്ഷമായാണ് വിമർശിച്ചത്. ഫലസ്തീന് നൽകുന്ന അംഗീകാരം ഒരിക്കലും ഹമാസിനുള്ളതല്ലെന്നും പറഞ്ഞു.

Advertisment