/sathyam/media/media_files/2025/06/05/nDKIo9YqWHBaf4f86sGh.jpg)
പാരീസ് : താൻ മുന്നോട്ട് വെച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ ചേരാനുള്ള ക്ഷണം നിരസിച്ച ഫ്രാൻസിനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഫ്രാൻസിൽ നിന്നുള്ള വൈനിനും ഷാംപെയ്നും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന സമിതിയിൽ അംഗമാകില്ലെന്ന പാരീസിന്റെ നിലപാടിൽ പ്രകോപിതനായാണ് ട്രംപ് വ്യാപാര യുദ്ധത്തിന് സമാനമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ വ്യക്തിപരമായ വിമർശനങ്ങളും ട്രംപ് ഉന്നയിച്ചു.
ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡ് ദ്വീപിനെക്കുറിച്ച് മാക്രോൺ തനിക്ക് അയച്ച സ്വകാര്യ സന്ദേശം ട്രംപ് പരസ്യപ്പെടുത്തി. ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ താൽപ്പര്യത്തെ പരിഹസിച്ച ഫ്രഞ്ച് നടപടിയോടുള്ള തിരിച്ചടിയായാണ് ഈ വെളിപ്പെടുത്തൽ.
ആർട്ടിക് മേഖലയിൽ ട്രംപ് പുലർത്തുന്ന താൽപ്പര്യത്തെക്കുറിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നൽകിയ ന്യായീകരണങ്ങളെ ഫ്രാൻസ് നേരത്തെ പരിഹസിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us