Advertisment

ഒരു രാജ്യത്തിനു പരമാധികാരമുള്ള അതിർത്തിയിൽ തൊടാനോ ആക്രമിക്കാനോ യൂറോപ്യൻ യൂണിയൻ അനുവദിക്കും എന്നു കരുതുന്നുണ്ടോ?. ട്രംപിനു മറുപടിയുമായി ഫ്രാൻസ്

ഒരു രാജ്യത്തിനു പരമാധികാരമുള്ള അതിർത്തിയിൽ തൊടാനോ ആക്രമിക്കാനോ യൂറോപ്യൻ യൂണിയൻ ലോകത്തെ ഏതെങ്കിലും രാജ്യത്തെ അനുവദിക്കും എന്നു കരുതുന്നുണ്ടോ. അമേരിക്ക ഗ്രീൻലാൻഡിനെ ആക്രമിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല.

New Update
france america

പാരീസ്: യൂറോപ്യന് യൂണിയൻ്റെ അതിർത്തിയില് തൊടാന് ആരെയും അനുവദിക്കാനാവില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ്.

Advertisment

യൂറോപ്യൻ യൂണിയനിലെ ഡെന്മാർക്കിൻ്റെ സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. ഇത് വാങ്ങുമെന്ന് അമേരിക്കന് പ്രസിഡൻ്റായി ചുമതലയേൽക്കുന്ന ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടെടുത്ത് ഫ്രാൻസ് രം​ഗത്ത് വന്നത്. 

ഒരു രാജ്യത്തിനു പരമാധികാരമുള്ള അതിർത്തിയിൽ തൊടാനോ ആക്രമിക്കാനോ യൂറോപ്യൻ യൂണിയൻ ലോകത്തെ ഏതെങ്കിലും രാജ്യത്തെ അനുവദിക്കും എന്നു കരുതുന്നുണ്ടോ.

അമേരിക്ക ഗ്രീൻലാൻഡിനെ ആക്രമിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. നിയമവാഴ്ച ശക്തമായി തിരിച്ചുവരുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നതെന്നുംക്കാണ് നാം മടങ്ങുന്നതെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

ഗ്രീൻലാൻഡും പനാമ കനാലും ഏറ്റെടുക്കാൻ അമേരിക്ക സൈനികപരമായോ സാമ്പത്തികപരമായോ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിനു ഇതു രണ്ടും തള്ളിക്കളയാനാവില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇവ രണ്ടും ഏറ്റെടുക്കുന്നത് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

Advertisment